KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുല്ലപ്പെരിയാറിൽ അന്താരാഷ്ട്ര വിദഗ്ധസംഘം പരിശോധന നടത്തണം -ജനസംരക്ഷണ സമിതി.

മുണ്ടക്കയം: മുല്ലപ്പെരിയാർ അണക്കെട്ടിൽ അന്താരാഷ്ട്ര വിദഗ്ധസംഘത്തെ എത്തിച്ച് പരിശോധന നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംര ക്ഷണസമിതി. 130 വർഷം പിന്നിട്ട അണക്കെട്ടിന്റെ അപകടസാധ്യത നിരവധി പഠനസംഘങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയായി നിലനിൽക്കുന്ന അണക്കെട്ട് ഡീകമ്മിഷൻ ചെയ്ത് പുനർനിർമിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാർ ഈ വിഷയത്തിൽ ചർച്ച നടത്തി അന്താരാഷ്ട്രവിദഗ്ധരെ നിയോഗിച്ച് അണക്കെ ട്ടിന്റെ അപകടാവസ്ഥയും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്ന് മുല്ലപ്പെരിയാർ ജന സംരക്ഷണ സമിതി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. മുണ്ട ക്കയത്ത് കൂടിയ യോഗത്തിൽ ചെയർമാൻ റോയ് വാരികാട്ട് അധ്യ ക്ഷനായി.

ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ, വർക്കിങ് ചെയർമാൻ ഷിബു കെ.തമ്പി, ഖാലിദ് സഖാഫി, അബ്ദു ആലസം പാട്ടിൽ, ശ്രീരാജ് ചിറ്റക്കാട്ട്, ബി. കൃഷ്ണകു മാർ, ടോജോ ജോസഫ് എന്നിവർ പങ്കെടുത്തു.

error: Content is protected !!