KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിലെ എല്ലാ എൽ പി സ്കൂളിലും യുവജന സംഘടനകളുടെ വക പഠനോപകരണങ്ങൾ.

എരുമേലി : നോട്ട് ബുക്കുകളും കുടകളും ബാഗുകളും പേന, പെൻസിൽ, വാട്ടർ ബോട്ടിൽ അങ്ങനെ സ്കൂളിൽ കുട്ടികൾക്ക് ആവശ്യമായതെല്ലാം പഞ്ചായത്തിലെ എല്ലാ എൽ പി സ്‌കൂളുകളിലും സൗജന്യമായി എത്തി. യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ എല്ലാ എൽ പി സ്‌കൂളുകളിലും വിതരണം നടന്നപ്പോൾ ഡിവൈഎഫ്ഐ യും സ്‌കൂളുകളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പമ്പാവാലി മേഖലയിലെ ഗവ. എൽ പി സ്‌കൂളുകളിൽ കണമല സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പഠനോപകരണങ്ങൾ എത്തിച്ചിരുന്നു. യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ നടന്ന പഠനോപകരണങ്ങളുടെ മണ്ഡലം തല വിതരണ ഉദ്ഘാടനം കണമല കാളകെട്ടി ഗവ. ട്രൈബൽ എൽ പി സ്കൂളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ബിനു മറ്റക്കര നിർവഹിച്ചു. ഡിവൈഎഫ്ഐ എരുമേലി മേഖല കമ്മറ്റി നേതൃത്വത്തിൽ നടന്ന പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നെടുംകാവുവയൽ ഗവ. എൽ പി സ്കൂളിൽ മുൻ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ നിർവഹിച്ചു.

error: Content is protected !!