KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടപുഴകി നിന്ന വന്മരം റോഡിലേക്ക് വീണു. വൻ ദുരന്തം ഒഴിവായി.

അമലഗിരി : ഹൈറേഞ്ച് പാതയിൽ തിട്ടയുടെ മുകളിൽ കടപുഴകി വീഴാറായി നിന്ന വന്മരം റോഡിലേക്കു വീണ്  അപകടം. ദേശീയപാതയിൽ ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മരം അപകടവസ്ഥയിൽ നിന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. മഴ ആരംഭിച്ചതോടെ ഹൈറേഞ്ച് പാതയിൽ റോഡിലേക്ക് മരവും കല്ലും വീണു നാലാമത്തെ അപകടമാണ് ഒരു മാസത്തിനുള്ളിൽ ഉണ്ടായത്.

അമലഗിരിയിൽ റോഡിലെ വലിയ തിട്ടയുടെ മുകളിൽ നിന്ന കൂറ്റൻ മരം കടപുഴകി സമീപ ത്തെ ചെറിയ മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. സമീപത്തെ മറ്റ് മരങ്ങളുടെ ശിഖരങ്ങളും ഒടിഞ്ഞ് റോഡിലേക്ക് തൂങ്ങിക്കിടന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ ദേശീയപാതാ അധി കൃതർ വന്ന് പരിശോധന നടത്തിയെങ്കിലും വെട്ടി നീക്കാൻ നടപടി ഉണ്ടായില്ല.

ഇന്നലെ രാവിലെ ഈ മരങ്ങൾ റോഡിലേക്ക് പതിക്കുക യായിരുന്നു. ഇതോടെ ദേശീയ പാതൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് മരം വെട്ടി നീക്കുകയായിരുന്നു. റോഡിലെ വൈദ്യുതത്തൂണുകളും തകർന്നു. പെരുവന്താനം മുതൽ മുറിഞ്ഞ പുഴ വരെ റോഡിന്റെ ഒരു വശത്ത് വലിയ തിട്ടയുടെ മുകളിൽ അപകടാവസ്ഥയിൽ ഇനിയും വൻമരങ്ങൾ നിൽക്കുന്നുണ്ട്. ചുവട്ടിലെ മണ്ണൊലിച്ചു പോയി വേരുകൾ തെളിഞ്ഞു നിൽക്കുകയാണു പലതും.

മണ്ണിടിച്ചിൽ സാധ്യത

35-ാം മൈൽ മുതൽ വളഞ്ഞങ്ങാനം വരെയുള്ള ഭാഗത്ത് 21 സ്‌ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതായി സോഷ്യോ ഇക്കോളജി പഠനത്തിൽ മുൻപ് കണ്ടെത്തിയിരു ന്നു. 10 സെൻറീമീറ്ററിൽ അധികം മഴ തുടർച്ചയായി പെയ്‌താൽ മണ്ണ് ഇടിയാനുള്ള സാധ്യതകളാണ് കണ്ടെത്തിയത്. 15 കിലോമീറ്ററുള്ള ഈ ഭാഗത്ത്  മൂന്ന് മ രീതിയിലാണ് മണ്ണിന്റെ ഘടന. ചില സ്‌ഥലത്ത് പാറകളും മറ്റ് ചില ഇടത്ത് വെട്ടുകല്ലുകളും ഉണ്ട്. മണ്ണും ഉരുണ്ട പാറക്കല്ലുകളും നിറഞ്ഞ സ്‌ഥലത്താണ് മണ്ണിടിയാൻ സാധ്യത.

error: Content is protected !!