അക്ഷരം അറിവാണ് സന്ദേശവുമായി വിദ്യാർത്ഥികൾ ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ.
പൊൻകുന്നം : അക്ഷരം അറിവാണ് സന്ദേശവുമായി ചിറക്കടവ് എസ്പിവി എൻഎസ്എസ് യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വായന പക്ഷാചരണത്തിന്റെ ഭാഗമായി ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ എത്തി . തുടർന്ന് നടന്ന സാഹിത്യ സദസ്സ് പ്രഥമ അധ്യാപകൻ . ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് അംഗം ലത ശ്രീകുമാർ . ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം . അരവിന്ദ് എസ് നായർ. ഹരി ദീപ് . രോഹിത് ചന്ദ്രൻ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകിയാണ് വിദ്യാർത്ഥികൾ മടങ്ങിയത്.

