ലീഡർ കെ കരുണാകരന്റെ ജന്മദിനം ആചരിച്ചു.
കൂരാലി: കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരന്റെ 108 ആം ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയിംസ് ചാക്കോ ജീരകത്തിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ജയദീപ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ കെ ജി കുമാരൻ , മനീഷ് കൊച്ചാങ്കൽ, കെ സി വിനോദ്, ജനറൽ സെക്രട്ടറിമാർ ആയ ഗോപൻ ഏലപ്പള്ളിൽ, മാർട്ടിൻ കൂറ്റനാം പൊയ്കയിൽ, സിജോ ചാമനാട്ട്, കെ എസ് എസ് പി എ ജില്ലാ ജോയിന്റ് ട്രഷറർ സാലിക്കുട്ടി സെബാസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ ബിനു തലച്ചിറ, ഇ പി പ്രസാദ്, തോമസ് താഴത്തുവരിക്കയിൽ, കുര്യൻ മേനാംതുണ്ടം, ജോസ് കുട്ടി പൊറ്റനാനിയിൽ, ജയ്സൺ ഉള്ളാട്ട്, ജോസി പുത്തൂരാൻ, സെബാസ്റ്റ്യൻ മരുതൂർ, ഐ എൻ ടി യു സി പ്രവർത്തകരായ ജോഷി മാണാക്കുഴി, മാത്തു കൊപ്രാക്കളം, ഷാജി കൊപ്രാക്കളം, ഷാജി മഞ്ചക്കുഴി, ജയ്മോൻ രണ്ടാം മൈൽ തുടങ്ങിവർ പ്രസംഗിച്ചു.
