KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിലെ ഒല ഇലക്ട്രിക് സ്കൂട്ടർ വർക്ക്ഷോപ്പിനു തീപിടിച്ചു.

കാഞ്ഞിരപ്പള്ളി : ദേശീയ പാത 183 ന്റെ ഓരത്ത് കാഞ്ഞിരപ്പള്ളി പേട്ട ഗവ. ഹൈസ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന്റെ സമീപത്തെ വർക് ഷോപ്പിനുള്ളിൽ തീപിടുത്തം.

വർക്ക്ഷോപ്പിൽ ചാർജ് ചെയ്യാനായി കുത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിനാണ് തീപിടുത്തം ഉണ്ടായത് . ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അടച്ചിട്ടിരുന്ന ഷട്ടറിനിടയിലൂടെ പുക വരുന്നതുകണ്ട് നാട്ടുകാർ അറിയിച്ചത് അനുസരിച്ച്, കാഞ്ഞിരപള്ളി ഫയർ ഫോഴ്സ് എത്തി ഷട്ടറിന്റെ താഴ് അറുത്ത് അകത്തു കയറി തിയണച്ചു. ഞായറാഴ്ച ആയതിനാൽ ജീവനക്കാർ എത്തിയിരുന്നില്ല. തീപിടുത്തം വർക് ഷോപ്പിലായിരുന്നതുകൊണ്ട് ഷോറുമിലെ വാഹനങ്ങൾ സുരക്ഷിതമായി.

അഗ്നിശമനസേനയുടെ അതിവേഗത്തിലുള്ള സമയോചിത ഇടപെടൽ മൂലം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും വൻ ദുരന്തവും തലനാരിഴയ്ക്ക് ഒഴിവാക്കാനായി. ഷോറൂമിൽ നിരവധി ഇലക്ട്രിക് വാഹനങ്ങളും അവയുടെ ബാറ്ററികളും ഉണ്ടായിരുന്നതിനാൽ വലിയൊരു സ്ഫോടനത്തിനുള്ള സാധ്യതയാണ് ഫയർഫോഴ്സിന്റെ കൃത്യമായ നീക്കത്തിലൂടെ ഇല്ലാതായത്.

error: Content is protected !!