KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇകെവൈസി ചെയ്യാനെത്തി ; നിർബന്ധിച്ച് ഗ്യാസ് ട്യൂബ് വാങ്ങിപ്പിച്ചതായി പരാതി.

എരുമേലി : ഗ്യാസ് ഏജൻസിയിൽ ഇകെവൈസി ചെയ്യുന്നതിനു എത്തിയ ഗുണഭോക്താവിനെ കൊണ്ട് ഗ്യാസ് അടുപ്പിൻ്റെ ട്യൂബ് നിർബന്ധിപ്പിച്ച് വാങ്ങിപ്പിച്ചതായി പരാതി. എരുമേലിയിലെ  ഗ്യാസ് ഏജൻസിക്ക് എതിരെ നീറുവേലിൽ ദേവസ്യ വർഗീസ്(71) ആണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.

190 രൂപ ട്യൂബ് ഹോസ് മാറ്റിയില്ലെങ്കിൽ ഗ്യാസിന്റെ ഇൻഷുറൻസ് കവറേജ് ലഭിക്കില്ലെന്നും നഅത് ഫയലിൽ രേഖപ്പെടുത്തുമെന്നും പറഞ്ഞതായും ദേവസ്യ വർഗീസ് പരാതിയിൽ പറയുന്നു.

അതേസമയം 5 വർഷം കഴിഞ്ഞ ഗുണഭോക്താക്കൾ ഗ്യാസ് അടുപ്പിൻ്റെ ഹോസ് മാറ്റണമെന്നത് ഓയിൽ കമ്പനികൾ നൽകിയിട്ടുള്ള രേഖാമൂലമുള്ള നിർദേശമാണെന്നും പരാതിക്കാരന്റെ ഗ്യാസ് കണക്ഷൻ്റെ ട്യൂബ് അഞ്ച് വർഷം കഴിഞ്ഞതാണെന്നും ഗ്യാസ് ഏജൻസി അധികൃതരും പറഞ്ഞു. ഏജൻസിയിൽ നിന്ന് ഗുണമേന്മയുള്ള ട്യൂബ് തന്നെ ഉപയോഗി ക്കണമെന്നും അതു സ്വന്തം നിലയിൽ സ്ഥാപിച്ചാൽ ഇൻഷുറൻസ് ലഭിക്കില്ലന്നും ഇവർ പറഞ്ഞു.

error: Content is protected !!