KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുമഴയിൽ നിർദിഷ്ട്ട പാലവും അനുബന്ധ റോഡും തകർന്നു: അക്കരെ കടക്കാൻ വഴിയില്ലാതെ കൊല്ലാകൊമ്പുകടവ് നിവാസികൾ.

ശാസ്താംകാവ് (വാഴൂർ) • പെരുമഴ
പാലം കൊണ്ടുപോയി, കടലാസിൽ മാത്രം ബാക്കി! 1.88 കോടിയുടെ പാലം കാത്തിരുന്നവർക്ക് ഒടുവിൽ കിട്ടിയത് കിലോമീറ്ററുകളുടെ ചുറ്റിക്കറക്കം. തോട് കടക്കാൻ 1.88 കോടി രൂപയുടെ വലിയൊരു പദ്ധതി കടലാസിൽ ഉണ്ടായിരുന്നു. പക്ഷേ പദ്ധതിയുടെ നിർമാണം തുടങ്ങും മുൻപേ മഴ പാലം കൊണ്ടുപോയി. കഴിഞ്ഞ ദിവസത്തെ കനത്ത  മഴയിൽ വാഴൂർ പഞ്ചായത്തിലെ കൊല്ലാകൊമ്പുകടവ് ഭാഗത്തു ള്ള പഴയ ‘റോഡ് കം പൈപ്പ് കൾവർട്ട്’ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ അക്കരെ എത്താൻ വഴിയൊന്നും ഇല്ലാതെ പകച്ചുനിൽക്കുകയാണ് പ്രദേശ വാസികൾ.

തോടിന്റെ ഇരുകരകളും ഇടിഞ്ഞുതാഴ്ന്നതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. സമീപത്തെ നടപ്പാലവും തകർന്നു. ഇവിടെ ഇറിഗേഷൻ വകുപ്പ് ‘ചെക്ക് ഡാം കം ട്രാക്ടർ ബ്രിജ് പണി
യാൻ ഭരണാനുമതി നൽകിയിട്ട് നാളേറെ ആയെങ്കിലും സാങ്കേതിക കുരുക്കിൽ പെട്ട് ഒരു കല്ല് പോലും ഇതുവരെ ഇടാൻ കഴി ഞ്ഞിട്ടില്ല.

മുൻപ് സ്കൂൾ ബസുകൾ ഉൾപ്പെടെ ഓടിയിരുന്ന വഴിയാണ് നിമിഷനേരം കൊണ്ട് ഇല്ലാതായത്. ഇപ്പോൾ സ്കൂളിലും ആശുപത്രിയിലും അവശ്യസാധനങ്ങൾ വാങ്ങാനും മറ്റും പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിക്കണം എന്ന അവസ്ഥയാണ്. പ്രത്യേകിച്ച് രാത്രിയാത്ര അതീവ അപകടകരമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ.അടിയന്തരമായി താൽക്കാലിക യാത്രാസൗകര്യം എങ്കിലും ഒരുക്കണമെന്നും കടലാസിലൂറങ്ങുന്ന പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണം എന്നുമാണു പ്രദേശവാസികളുടെ ആവശ്യം.

error: Content is protected !!