KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കർക്കടക വാവുബലി – ക്ഷേത്രങ്ങൾ ഒരുങ്ങി.

ചേനപ്പാടി : ധർമശാസ്താ ക്ഷേത്രത്തിൽ 12ന് രാവിലെ 5.30 മുതൽ കർക്കടക വാവുബലി നടത്തും. തിലഹോമം, പിതൃനമസ്കാരം എന്നിവയുമുണ്ട്.

ചെറുവള്ളി . മേജർ ചെറുവള്ളി ദേവി ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം 12ന് രാവിലെ 5 മുതൽ ക്ഷേത്രക്കടവിൽ നടത്തും.

തമ്പലക്കാട് :തൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ 12 ന് പുലർച്ചെ 5 മുതൽ കർക്കടക വാവുബലി തർപ്പണം ആരംഭിക്കും. ഇതിനായി ക്ഷേത്രക്കുളക്കടവിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ദേവസ്വം അധികൃതർ അറിയിച്ചു. തിലഹവനം, സായൂജ്യപൂജ എന്നിവയും നടത്തും.

തമ്പലക്കാട്: മഹാകാളിപാറ ദേവി ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം ഏഴാച്ചേരി ഹരികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ 12ന് പുലർച്ചെ 5 മണി മുതൽ ആരംഭിക്കും.

മുക്കൂട്ടുതറ : തിരുവമ്പാടി ശ്രീകഷ്ണ ക്ഷേത്രത്തിൽ 12 ന് പുലർച്ചെ 5 മുതൽ ശാന്തി എരുമേലി ബിജുവിന്റെ മുഖ്യകാർമികത്വത്തിൽ കർക്കടക വാവുബലി നടക്കും. പിതൃതർപ്പണം, നമസ്കാരം, കുട്ടനമസ്കാരം, പിതൃപൂജ, തിലഹവനം, വിഷ്ണുപൂജ തുടങ്ങിയ ചടങ്ങുകളും നടക്കും.

error: Content is protected !!