വാഹനാപകടതിൽ ഗുരുതര പരുക്കേറ്റ്വെന്റിലേറ്ററിലായ ജോമോന് വേണ്ടി നാടൊന്നിക്കുന്നു.
പാറത്തോട് • വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന നിർധന കുടുംബാംഗമായ യുവാവിന്റെ ജീവൻ നില നിർത്താൻ നാടൊന്നിക്കുന്നു. പാറത്തോട് പഞ്ചായത്ത് 16-ാം വാർഡിൽ കുന്നുംഭാഗം പാറയിൽ ജോമോൻ ജോസഫാണ് (36) കഴിഞ്ഞ ദിവസം ദേശീയപാത 183-ൽ പുതക്കുഴിയിലുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെന്റിലേറ്റർ ചികിത്സ യിൽ കഴിയുന്നത്. തലയ്ക്കും കാലിനും ഗുരുതര പരുക്കേറ്റ് അബോ ധാവസ്ഥയിൽ കഴിയുന്ന ജോമോനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതിന് ശസ്ത്രക്രിയകൾ ആവശ്യമാണ്. അമ്മയും സഹോദരനും മാത്രമുള്ള നിർധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഗാർഡൻ ജോലി ചെയ്തുവന്ന ജോമോൻ.
പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.സജി പൂവത്തുകാട്, സെന്റ് മേരീസ് പള്ളി വികാരി ഫാ.വർഗീസ് പുതുപ്പറമ്പിൽ, പാറത്തോട് മുഹിയുദ്ദീൻ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പി.എ.മുഹമ്മദ് ഇസ്മായിൽ പുത്തൻവീട്ടിൽ (രക്ഷാധികാരികൾ), ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോണിക്കുട്ടി മഠത്തിനകം (ചെയർമാൻ), വാർഡംഗം വി.എം. ഷാജഹാൻ (ജനറൽ കൺവീനർ), സിജോ പൊടിമറ്റം (കൺവീനർ), പഞ്ചായത്തംഗങ്ങൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സഹായ സമിതിയാണു പ്രവർത്തനം ആരംഭിച്ചത്. നാളെ രാവിലെ 8 മുതൽ വിവിധ വാർഡുകളിൽ ധനസമാഹരണത്തിനെത്തും.
പാറത്തോട് ഐ.ഒ.ബി. ബാ ങ്കിൽ ജോമോന്റെ മാതാവ് മോളി, സഹായസമിതി കൺവീനർ സിജോ ജോസഫ് എന്നിവരുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ:
227102000000389. IFSC:
IOBA0002271.
ഗൂഗിൾ പേ
9526234377.
