കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റ് മെറിറ്റ് ഡേ ആഘോഷം നടത്തി.
കാഞ്ഞിരപ്പള്ളി: രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂളുകളുടെ 2025 -26 അധ്യയന വർഷത്തെ മെറിറ്റ് ദിനാഘോഷം കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സലോമി സിഎംസി, രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപറമ്പിൽ, ഹെഡ്മിസ്ട്രസ് നിസാമോൾ ജോൺ, അക്കാദമി കൗൺസിൽ സെക്രട്ടറി ഡോ. ഡോമിനിക് സാവിയോ എന്നിവർ പ്രസംഗിച്ചു.
അധ്യയന വർഷം ദേശീയ, സംസ്ഥാനതലങ്ങളിൽ നേട്ടം കൈവരിച്ച അധ്യാപകർക്കും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്റർനാഷണൽ കൗൺസിൽ ഫോർ കാറ്റക്കേസിസ് അംഗമായി നിയമിക്കപ്പെട്ട മാർ ജോസ് പുളിക്കലിനെ സമ്മേളനത്തിൽ ആദരിച്ചു.
