കുലശേഖര ഖാൻ കുടുംബ സംഗമം.
കാഞ്ഞിരപ്പള്ളി : ബുധൻ രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെ 26-ാം മൈൽ അൽഫീൻ സ്കൂളിന് സമീപം നോക്കിയൻ ഓഡിറ്റോറിയത്തിൽ
കുലശേഖര ഖാൻ കുടുംബ സംഗമം നടക്കും. പ്രൊഫസർ റോണി കെ. ബേബി എം എൽ എ , പഞ്ചായത്ത് മെംബർ സയന ഷാ മോൻ, സി. പി. എം കാഞ്ഞിരപള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് എന്നിവർക്ക് ആദരവ് നൽകും . സംഗമം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി എ ഷെമീർ ഉദ്ഘാടനം ചെയ്‌യും . വി എച്ച് അലിയാർ ഖാസിമി മുഖ്യ പ്രഭാഷണവും നടത്തുമെന്ന് കുലശേഖര ഖാൻ കുടുംബ കൂട്ടായ്മയുടെ പ്രസിഡന്റ് സജാസ് കളരിക്കൽ അറിയിച്ചു.
