സ്കൂളിലെ കമ്പ്യൂട്ടറും മറ്റുപകരണങ്ങളും നശിപ്പിച്ച നിലയിൽ.
എരുമേലി : കനകപ്പലം എം. റ്റി ഹൈസ്കൂളിലെ കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും നശിപ്പിച്ച നിലയിൽ. രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്നലെ സ്കൂൾ തുറന്നപ്പോഴാണ് കമ്പ്യൂട്ടറുകൾക്ക് നാശം വരുത്തിയ നിലയിലും ഓഫീസ് അലങ്കോലമാക്കിയ നിലയിലും കണ്ടെത്തിയത്. ജനാലകൾ എല്ലാം തുറന്നിട്ട നിലയിലും, മേൽക്കൂരയിലെ ഓടുകൾ നശിപ്പിച്ച നിലയിലുമായിരുന്നു. അവധി ദിവസങ്ങളിലും മറ്റും സ്കൂൾ പരിസരത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണെന്നും സ്കൂൾ അധികൃതർ എരുമേലി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
