എരുമേലിയിൽ പ്രവാചക സ്മരണ നിറച്ച് നബിദിന റാലി.

എരുമേലി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിനത്തിൽ, മുഹമ്മദ് നബി പകർന്ന സാഹോദര്യ സ്നേഹത്തിന്റെ സ്മരണ ഉണർത്തി എരുമേലിയിൽ മുസ്ലിം ജമാഅത്ത് നടത്തിയ റാലിയിൽ നൂറുകണക്കിന് ആളുകൾ പങ്ക് ചേർന്നു. നൈനാർ ജുമാ മസ്ജിദിന് മുന്നിൽ ഇമാം ഉവൈസ് അൽഖാസിമിയുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച റാലി ടൗൺ ചുറ്റി ഗ്രീൻ ഫീൽഡ് ഗ്രൗണ്ടിൽ സമ്മേളനത്തോടെ സമാപിച്ചു.
ജമാഅത്ത് പ്രസിഡണ്ട് നാസർ പനച്ചി, സെക്രട്ടറി മിഥുലാജ് പുത്തൻവീട്, വൈസ് പ്രസിഡണ്ട് സലീം കണ്ണങ്കര, ജോ. സെക്രട്ടറി നിഷാദ്, ട്രഷറർ നൗഷാദ് കുറുങ്കാട്ടിൽ, നൈസാം പി അഷറഫ് സലിം പറമ്പിൽ, ഹക്കീം മാടത്താനി, നാസർ ചക്കാലക്കൽ, ഷഹനാസ്, ഷിഫാസ്, അനസ് പുത്തൻവീട്, റെജി വെട്ടിയാനി, റെജി ചക്കാല തുടങ്ങിയവർ നേതൃത്വം നൽകി.
