KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷങ്ങൾ വർണ്ണാഭമായി..

കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളുടെ ഓണാഘോഷങ്ങൾ നടത്തി. രാവിലെ ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് അത്തപ്പൂക്കളം ഇട്ടു. തുടർന്ന് മാവേലി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തിലേക്ക് വിവിധ വാദ്യമേളങ്ങളുടെയും പുലിയുടെയും ആയുധധാരിയായ സുരക്ഷാ ഭടനോടൊപ്പം എഴുന്നള്ളി എത്തി.

എം.എൽ.എമാരായ പ്രൊഫ.റോണി.കെ.ബേബി, അഡ്വ. എം.ജെ.സെബാസ്റ്റ്യൻ എന്നിവർ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ.പി.എ.ഷെമീറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗംആശാ ജോയി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുനി പത്യാല, സൂസമ്മ മാത്യു ,അമ്പിളി സജീവൻ ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനു മറ്റക്കര , വി.ടി അയൂബ്ഖാൻ,സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി വട്ടക്കാട്ട്, സോഫി ജോസഫ്,ജോണിക്കുട്ടി മഠത്തിനകം ,റോസമ്മ ജോൺ,സിനി ജിബു,ആൻസി സെബാസ്റ്റ്യൻ,അഡ്വ. പി.ജി.സൂര്യകല,കിരൺ രാജൻ, അനീറ്റ മോൾ ആന്റണി, കെ.കെ. സദാനന്ദൻ,സെക്രട്ടറി എസ് സജീഷ്,അസിസ്റ്റന്റ് സെക്രട്ടറി വി.എ.ഷാനവാസ് , കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ,അബ്ദുൾ ഫത്താഹ് എന്നിവർ പ്രസംഗിച്ചു. സമ്മേളന ശേഷം വിവിധ കലാകായിക മത്സരങ്ങൾ നടത്തി .

error: Content is protected !!