KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നടന്ന കോട്ടയം സഹോദയ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌ : ചാവറ പബ്ലിക് സ്കൂൾ പാലാ ഒന്നാമത്.

കാഞ്ഞിരപ്പള്ളി: കോട്ടയം സഹോദയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനേഴാമത് കോട്ടയം സഹോദയ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പിൽ 167 പോയിന്റോടെ ചാവറ പബ്ലിക് സ്കൂൾ പാലാ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആനക്കല്ല്‌ സെന്റ്‌ ആന്റണീസ്‌ പബ്ലിക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന മത്സരത്തിൽ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള അറുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരുന്നു. എട്ട്‌ കാറ്റഗറികളിലായാണ്‌ മത്സരം സംഘടിപ്പിച്ചത്‌.126.5 പോയിൻ്റോടെ സെന്റ് ആന്റണിസ് പബ്ലിക് സ്കൂൾ ആനക്കല്ല് രണ്ടാം സ്ഥാനവും 117.5 പോയിന്റോടെ എസ്.എഫ്.എസ് പബ്ലിക് സ്കൂൾ ഏറ്റുമാനൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

        കോട്ടയം സഹോദയ പ്രസിഡന്റും കോട്ടയം ലൂര്‍ദ്ദ്‌ പബ്ലിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ഷിജു പറത്താനവും സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ്‌ പൊങ്ങന്താനവും ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍, സ്‌കൂള്‍ പാര്‍ലമെന്റ്‌ കായിക മന്ത്രി മാസ്റ്റര്‍ എറിക്‌ വിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈകുന്നേരം 4 മണിക്ക്‌ നടന്ന സമാപന സമ്മേളനത്തില്‍ മാനേജർ ഫാ.ജോസഫ് പൊങ്ങന്താനം സമ്മാനദാനം നിർവ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യന്‍, വൈസ് പ്രിൻസിപ്പൽ ഫാ.ഷിജു കണ്ടപ്ലാക്കൽ, വൈസ്‌ ക്യാപ്‌റ്റന്‍ എമ്മ എല്‍സ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!