ഹൃദയദിനത്തിൽ കാത്ത് ലാബിന് ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ ആദരം.
പൊൻകുന്നം: ലോക ഹൃദയദിനാചരണ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലെ ജീവനക്കാർക്ക് ആദരം. വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ജയശ്രീ വിജയകുമാറും പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി മാർട്ടിനും ഡോ.ബിജുമോനെ ആദരിച്ച് ഹൃദയ ദിനാചരണം ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കും രോഗികൾക്കും മധുരവിതരണം നടത്തി. അഡ്വ.സുമേഷ് ആൻഡ്രൂസ്, റെജി കാവുങ്കൽ, പ്രതീഷ് പന്തിരുവേലിൽ, രാജേഷ് പൊൻകുന്നം, ആർദ്രാ മോഹൻ, ആരോമൽ എസ്.കുമാർ, ബിൻസി ജോൺ, അബ്ദുൽ മജീദ്, സുബിതാമോൾ, ടിന്റു മോൾ തുടങ്ങിയവർ പ്രസംഗിച്ചു.
