KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലി പഞ്ചായത്തിൽ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്തു.

എരുമേലി : ഓപ്പറേഷൻ തൂഫാൻ 2.0 ഉദ്ഘാടനം എരുമേലി പഞ്ചായത്ത്‌ ഓഫിസിന് മുമ്പിൽ പതാക ഉയർത്തി പഞ്ചായത്ത്‌ പ്രസിഡന്റ് അമ്പിളി സജീവൻ നിർവഹിച്ചു. തുടർന്ന് പഞ്ചായത്ത്‌ ഹാളിൽ ജന ജാഗ്രത സമിതി ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വിലയിരുത്തി. യോഗത്തിൽ വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം. പോലിസ് സ്റ്റേഷൻ സി ഐ സുരേഷ്, എസ് എച്ച് ഒ ശാന്തി കെ ബാബു, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ നാസർ പനച്ചി, പ്ലാച്ചേരി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ നജിമോൻ,  എം സുരേഷ്, പഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

വിവിധ കായിക വിനോദങ്ങൾ നടത്തിയിരുന്ന കനകപ്പലത്ത് വനം വകുപ്പിന്റെ സ്ഥലത്ത് കളികൾ നിരോധിച്ചത് വനം വകുപ്പ് പിൻവലിക്കണമെന്ന് ജന ജാഗ്രത സമിതി യോഗത്തിൽ ആവശ്യമുയർന്നു. ലഹരിയുടെ പിടിയിൽ നിന്നും യുവജനതയെ കായിക രംഗത്തേക്ക് കൊണ്ടുവരുന്നത് മുൻനിർത്തി പഞ്ചായത്ത്‌ പരിധിയിൽ പൊതു  കളി സ്ഥലം ഒരുക്കണമെന്നും ആവശ്യം ഉയർന്നു.

error: Content is protected !!