KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിക്കാർക്ക് റോണി സാറിന്റെ സ്നേഹസമ്മാനം.. എം.എൽ.എ. ഫണ്ടിൽനിന്ന് പുതിയ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങുവാൻ 45 ലക്ഷം രൂപ അനുവദിച്ചു.

കാഞ്ഞിരപ്പള്ളി : പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ പദ്ധതി എത്രയും വേഗം നടപ്പാക്കുവാൻ തയ്യാറെടുക്കുകയാണ് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി. MLA ആസ്തി വികസന ഫണ്ടിൽ നിന്നും KSRTC പൊൻകുന്നം ഡിപ്പോയിൽ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങുന്നതിന് 45 ലക്ഷം രൂപ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ കളക്റ്റർക്ക് അദ്ദേഹം കത്ത് നൽകി. പുതിയ ഫാസ്റ്റ് പാസഞ്ചർ ബസിന് ഫണ്ട് അനുവദിക്കുമ്പോൾ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ഗ്രാമീണ മേഖലകളെ ബന്ധിപ്പിച്ച് പ്രിയദർശിനി ബസ് അനുവദിക്കുമെന്ന KSRTC CMD നൽകിയ ഉറപ്പിലാണ് എംഎൽഎ കളക്റ്റർക്ക് കത്ത് നൽകിയത്.

ഓരോ എം.എൽ.എ.ക്കും മൂന്നു ബസുകൾ വരെ വാങ്ങാൻ പ്രാദേശിക വികസനഫണ്ട് നൽകാൻ സർക്കാർ ഉത്തരവിലൂടെ അനുവദിച്ചിട്ടുണ്ട്. ബാക്കി നടപടിക്രമങ്ങൾ നടത്തേണ്ടത് കളക്ടറും ഗതാഗതവകുപ്പുമാണ്. ബസിന്റെ വലുപ്പം ഉൾപ്പെടെയുള്ള സാങ്കേതികകാര്യങ്ങൾ ഗതാഗതവകുപ്പാണ് തീരുമാനിക്കുക. ബസ് വാങ്ങാനുള്ള തുക സ്വകാര്യ വ്യക്തികളിൽനിന്ന് സ്പോൺസർഷിപ്പായി സമാഹരിക്കുന്നതിനും എം.എൽ.എ.മാർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

error: Content is protected !!