പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് തടയുന്ന നടപടി അവസാനിപ്പിക്കണം: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ .
മുണ്ടക്കയം: പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ വെട്ടിയെടുക്കുന്നത് തടയുന്ന വനംവകുപ്പിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും, മലയോര മേഖലയിലെ പട്ടയനടപടികൾ അട്ടിമറിക്കുന്ന സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്നും മുൻ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു. വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ കേരള കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ചാർലി കോശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, ബിജോയി മുണ്ടുപാലം, തോമസ് മാണി കുമ്പുക്കൽ, വനിതാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മോളി ദേവസ്യ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി. തോമസ്, തങ്കച്ചൻ കാരക്കാട്ട്, പഞ്ചായത്തംഗം അജി വെട്ടുകല്ലാംകുഴി, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് പാപ്പച്ചി പൊട്ടനാനി, ദളിത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് വി.വി സോമൻ, ബിജു ചക്കാല, അജേഷ് കുമാർ, ഫ്ലോറി ആന്റണി, കെ.എസ് മോഹനൻ, അനിയാച്ചൻ മൈലപ്ര, ചാക്കോ റ്റി.ജെ., ജോൺ പോൾ,സനീഷ് പി. ഷാജി, സാബു ഇല്ലിക്കൽ,ജേക്കബ് ആനക്കല്ലുങ്കൽ, എന്നിവർ പ്രസംഗിച്ചു
ജോസ് ചെമ്മാക്കൽ കൊച്ചുമോൻ പോളക്കൽ, പി സി തമ്പി, ജോസഫ് മണിത്തറ, സുകുമാരൻ,ബിനോയ്, ജോർജ് കുന്നത്തേട്ട്, ബേബി പുല്ലാട്ട് , എ ദാമോദരൻ, ചാക്കോച്ചൻ കലൂർ പിസി ചാണ്ടി, റെജി നെല്ലിമല, റെജി പൊട്ടംപ്ലാക്കൽ, ഔതക്കുട്ടി, ജോസഫ്, തോമസ് മൂലേപ്പറമ്പിൽ,സാബു ചാമപ്പാറ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.
