കാഞ്ഞിരപ്പള്ളി മധുര മീനാക്ഷി ക്ഷേത്രത്തിൽ അലങ്കാര ഗോപുര സമർപ്പണം നടത്തി.
കാഞ്ഞിരപ്പള്ളി : നൂറ്റാണ്ടുകൾ പഴക്കമുള്ള, കാഞ്ഞിരപ്പള്ളിയുടെ മതേതര മുഖമായ, ചരിത്ര പ്രസിദ്ധമായ കാഞ്ഞിരപ്പള്ളി മധുര മീനാക്ഷിയമ്മയുടെ പരിപാവനമായ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമർപ്പണം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ, നിരവധി ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടന്നു. തിരുവതാംകൂർ ദ്വേവസം ബോർഡിന് കീഴിലുള്ള ഈ അമ്പലത്തിൽ, കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട റോഡിൽ നിന്നും, അമ്പലത്തിലേക്ക് കയറുന്ന റോഡിന്റെ തുടക്കത്തിലാണ്, ഒൻപത് ലക്ഷം രൂപ ചിലവിൽ അലങ്കാര ഗോപുരം അതിമനോഹരമായി നിർമ്മിക്കപ്പെട്ടത് . അമ്പല കമ്മറ്റി പ്രസിഡന്റ് റ്റി. കെ. ജയപ്രകാശിന്റെ നേതൃത്വത്തിലാണ്, ആറു മാസം കൊണ്ട് പണി പൂർത്തീകരിച്ചത്. കോൺട്രാക്ടർ ജനീവ് ആണ് നിർമ്മാണം ഏറ്റെടുത്ത് നടത്തിയത്. വിനോദ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗോപുരത്തിന്റെ പൂജാ കർമ്മങ്ങൾ നിർവഹിക്കപെട്ടു.
കാഞ്ഞിരപ്പള്ളി എം.എൽ.എ. റോണി കെ. ബേബി അലങ്കാര ഗോപുര സമർപ്പണത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . തുടർന്ന് നടന്ന സമർപ്പണ സമ്മേളനത്തിൽ അമ്പല കമ്മറ്റി പ്രസിഡന്റ് റ്റി. കെ. ജയപ്രകാശ് അധ്യക്ഷനായി. റോണി കെ. ബേബി ഉദ്‌ഘാടന പ്രസംഗവും, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി. ജീരാജ് മുഖ്യപ്രഭാഷണവും നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് പി. എ. ഷമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനി ജോസഫ് പത്യാല, ഡോക്ടർ റ്റി. എം. ഗോപിനാഥപിള്ള, യദുകൃഷ്‌ണൻ, അഡ്വക്കേറ്റ് സുനിൽ തേനംമാക്കൽ, എം. ജയസൂര്യൻ, എം. പി. ബാബു മുതലായവർ ആശംസാപ്രസംഗങ്ങൾ നടത്തി. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
