KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.

എരുമേലി : കൃഷിയിടത്തിലെ കിണറ്റിൽ വീണകാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്ന ശേഷം മണ്ണെണ്ണ ഒഴിച്ച് കുഴിച്ചു മുടി. കഴിഞ്ഞ ദിവസം എരുമേലി മണിപ്പുഴ ചെളിക്കുഴി ഭാഗത്ത് കുരിയിടത്തുശ്ശേരിൽ തോമസ് വർഗീസ് ( സജി ) യുടെ കിണറ്റിൽ ആണ് പന്നി വീണത്.

വിവരമറിഞ്ഞ പഞ്ചായത്ത്‌ പ്രസിഡന്റ് സുബി സണ്ണി, വാർഡ് അംഗം നാസർ പനച്ചി എന്നിവർ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. കാട്ടുപന്നികളെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന് പഞ്ചായത്ത്‌ അനുമതി ലഭിച്ച ലൈസൻസിയായ സജോ വർഗീസ്‌ എത്തി പഞ്ചായത്ത്‌ അധികൃതരുടെയും വനം വകുപ്പിന്റെയും നിർദേശപ്രകാരം വനപാലകരുടെ സാന്നിധ്യത്തിൽ പന്നിയെ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരുന്നു.

error: Content is protected !!