ഇൻഫാം എരുമേലി കർഷിക താലൂക്ക് സമ്മേളനം നടന്നു

കൊല്ലമുള : വന്യ മൃഗങ്ങളെ നാട്ടിൽ ഇറങ്ങാതെ, വനത്തിനുള്ളിൽ സംരക്ഷിക്കുക എന്നത് വനം വകുപ്പിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വം ആണെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാദർ തോമസ് മറ്റമുണ്ടയിൽ പറഞ്ഞു . ഇൻഫാം എരുമേലി കർഷിക താലൂക്ക് സമ്മേളനം കൊല്ലമുള മരിയ ഗൊരെത്തി പാരീഷ്ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ഫാദർ മറ്റമുണ്ടയിൽ.

താലൂക്ക് ഡയറക്ടർ ഫാദർ മാത്യു നിരപ്പേൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ സമിതികളുടെ റിപ്പോർട്ട് അവതരണവും, അവലോകനവും , ചർച്ചയും നടന്നു . ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോസ് താഴത്തു പീടിക, ബേബിച്ചൻ തെക്കേൽ , ബാബു കരിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!