KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

രാജ്യനന്മയ്ക്ക് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് ആന്റോ ആൻറണി എം.പി.

കാഞ്ഞിരപ്പള്ളി : രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് ആന്റോ ആൻറണി എം.പി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് മണ്ഡലം നേതൃയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.കെ.സുരേഷ് കുമാർ,അഡ്വ പി.എ. ഷെമീർ,പ്രൊഫ.റോണി.കെ.ബേബി കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോയി മുണ്ടാമ്പള്ളി, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം വി.എസ്. അജ്മൽ ഖാൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാസർ കോട്ടവാതുക്കൽ, യു.ഡി.എഫ് നേതാക്കളായ സ്റ്റെനിസ്ളാവോസ് വെ ട്ടിക്കാട്ട്, രജ്ഞു തോമസ് ,ഒ .എം . ഷാജി, സുനിൽ സീബ്ലു, കെ.എൻ. നൈസാം , സിബു ദേവസ്യ, ബിനു കുന്നുംപുറം, രാജു തേക്കുംതോട്ടം, റോസമ്മ അഗസ്തി, ഡാനി ജോസ് , നസീമ ഹാരിസ് , ജാൻസി കിഴക്കേത്തലക്കൽ , ദിലീപ് ചന്ദ്രൻ, നിബു ഷൗക്കത്ത് , കെ.എസ് ഷിനാസ് , പി.യു ഇർഷാദ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!