KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽജ്യോതി അലൂമിനി മീറ്റിങ് കൊച്ചിയിൽ നടന്നു.

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ അമൽജ്യോതി അലൂമിനി അസോസിയേഷൻ (AAAJ) കൊച്ചി ചാപ്റ്ററിന്റെ ഉദ്ഘാടനം കോളേജ് മാനേജരും അലൂമിനി അസോസിയേഷൻ പ്രസിഡന്റുമായ ഫാ. ഡോ. മാത്യു പായിക്കാട്ട് നിർവഹിച്ചു . തദവസരത്തിൽ ഡോ. സെഡ്.വി. ളാകപ്പറമ്പിൽ (അമൽജ്യോതി ഡയറക്‌ടർ) ഡോ. ലില്ലി ക്കുട്ടി ജേക്കബ് (പ്രിൻസിപ്പൽ), ഡോ. മിനി മാത്യു (അലൂമിനി ഡീൻ) എന്നിവരും സന്നിഹിതരായിരുന്നു.

കൊച്ചി ചാപ്റ്ററിന്റെ പ്രസിഡൻറായി രാഹുൽ ചിറക്കൽ, സെക്രട്ടറി ധന്യ ഗോപിനാഥൻ, കോ-ഓർഡിനേറ്റർ റോഷൻ ഈസൂട്ടി, ട്രഷറർ സിൽവിയ ബെന്നി എന്നിവരെ തിരഞ്ഞെടുത്തു. AAAJ യുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ കരുത്തേകുവാനുള്ള കാഴ്‌ചപ്പാടുകൾ ഓരോരുത്തരും വിശദീകരിച്ചു.

error: Content is protected !!