KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുൻ മന്ത്രി കെ ടി ജലീൽ എം എൽ എ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവിയെ സന്ദർശിച്ചു.

കാഞ്ഞിരപ്പള്ളി: മുൻ മന്ത്രി കെ ടി ജലീൽ എം എൽ എ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ചീഫ് ഇമാം ഷിഫാർ മൗലവിയെ സന്ദർശിച്ചു.

നൈനാർ പള്ളി വളപ്പിലുള്ള മൗലവിയുടെ ക്വാർട്ടേഴ്സിസിലെത്തിയ കെ ടി ജലീലിനെ കാഞ്ഞിരപള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി പ്രസിഡണ്ട് പി എം അബ്ദുൽ സലാം ഹാജി പാറയ്ക്കൽ, സെക്രട്ടറി ഷഫീഖ് താഴത്തു വീട്ടിൽ എന്നിവർ സ്വീകരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമിം അഹമ്മദ്, ഏരിയാ കമ്മിറ്റിയംഗം പി കെ നസീർ എന്നിവരും ഒപ്പമുണ്ടായിരുന്നു. നൈനാർ പള്ളി വളപ്പിൽ പ്രവർത്തിക്കുന്ന അസർ ഫൗണ്ടേഷനും സന്ദർശിച്ചു. ഭാരവാഹികൾ ചേർന്ന് ഇദ്ദേഹത്തെ സ്വീകരിച്ചു. ഈരാറ്റുപേട്ടയ്ക്കു പോകും വഴിയാണ് കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.

error: Content is protected !!