KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

എരുമേലി ∙ യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. എരുത്വാപ്പുഴ ആനക്കല്ലിൽ എ.എസ്.അജേഷിനെ (43) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ എരുത്വാപ്പുഴ കവല ഭാഗത്തുവച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു.

അജേഷിന് യുവാവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് രാത്രിയിൽ വഴിയിലൂടെ നടന്നുവരികയായിരുന്ന യുവാവിനെ ഇയാൾ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തത്. യുവാവിന് സാരമായ പരുക്കേൽക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അജേഷിനെതിരെ എസ്‌സിഎസ്ടി ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!