KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

തിളച്ച എണ്ണ കാന്റീൻ ജീവനക്കാരന്റെ മുഖത്തൊഴിച്ചയാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി ∙ സ്വകാര്യ ആശുപത്രിയിലെ കന്റീൻ ജീവനക്കാരനായ യുവാവിന്റെ മുഖത്തു തിളപ്പിച്ച എണ്ണയൊഴിച്ചെന്ന കേസിൽ സഹപ്രവർത്തകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കിടങ്ങൂർ കടപ്ലാമറ്റം പെരുമ്പള്ളി മുകളേൽ വീട്ടിൽ ജോബിൻ ജോസഫ് (30) ആണ് അറസ്റ്റിലായത്.

ഇയാൾ ഞായറാഴ്ച രാവിലെ 9 മണിയോടെ മേരി ക്വീൻസ് ആശുപത്രിയിലെ കന്റീൻ ജീവനക്കാരനായ തണ്ണീർമുക്കം സ്വദേശിയായ യുവാവിന്റെ മുഖത്ത് മുൻ വൈരാഗ്യത്തെത്തുടർന്നു തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.

പൂരി ഉണ്ടാക്കുന്നതിനായി തിളപ്പിച്ചു വച്ചിരുന്ന എണ്ണ പാത്രത്തിലെടുത്താണ് ഇയാൾ യുവാവിന്റെ മുഖത്തേക്ക് ഒഴിച്ചത്.

യുവാവിന്റെ കണ്ണിനു ഗുരുതരമായി പരുക്കേറ്റു. പരാതിയെത്തുടർന്ന്, എസ്എച്ച്ഒ എം.എസ്.ഫൈസൽ, എസ്ഐമാരായ സക്കീർ ഹുസൈൻ, രഘുകുമാർ, സിപിഒമാരായ ബിനോ, അരുൺ, ബിനോ കെ.രമേശ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

error: Content is protected !!