പ്ലാച്ചേരി വനംവകുപ്പ് ഓഫിസിന് മുൻപിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി

എരുമേലി / പ്ലാച്ചേരി ∙ വനംവകുപ്പ് ഓഫിസിനു മുൻപിൽ പ്രതിഷേധം നടത്തി. ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ റാന്നി, മണിമല തുടങ്ങിയ മേഖലകളിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നാട്ടുകാരും ഇവർക്കൊപ്പം കൂടി.

ഓഫിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ധർണ ആരംഭിച്ചു. മണിമല സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വനം വകുപ്പ് വിജിലൻസ് വിഭാഗവും തെളിവുകൾ ശേഖരിച്ചു. വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് നട്ടുവളർത്തിയിട്ടും പൊലീസ് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജോമോൻ ചാത്തനാട്ട്, യൂത്ത് കോൺഗ്രസ് മണിമല മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് റെജിൻ കോശി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാലു പി. മാത്യു, ജോമോൻ മണക്കാട്ടിൽ തുടങ്ങിയവർ പ്രതിഷേധത്തിനു നേതൃത്വം നൽകി.

error: Content is protected !!