KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുണ്ടക്കയത്ത് നടന്നു .

ജനങ്ങളുടെമേൽ അമിതഭാരം അടിച്ചേല്പിച്ചത് ഭരിക്കുന്ന സർക്കാറുകളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.
കേന്ദ്ര, സംസ്ഥന സർക്കാറുകൾക്കെതിരെയുള്ള വിധിയെഴുത്താണ് ഈ വരുന്ന തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു .
മുണ്ടക്കയത്തു നടന്ന പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ മജു പുളിക്കൻ അധ്യക്ഷത വഹിച്ചു . യുഡിഫ് സ്ഥാനാർഥി ആന്റോ ആന്റണി,
ചെറിയാൻ ഫിലിപ്പ്, പിസി തോമസ്, പി എ സലീം, ഡിസിസി പ്രസിഡണ്ട്‌ നാട്ടകം സുരേഷ്, അസീസ് ബഡായിൽ, ഫിൽസൺ മാത്യൂസ്, മുണ്ടക്കയം സോമൻ, വത്സമ്മ ജോൺ, തോമസ് കല്ലാടൻ, തോമസ് മൂന്നാനിപ്പള്ളിയിൽ, പ്രകാശ് പുളിക്കൻ, പി എ ഷെമീർ,ജോമോൻ ഐക്കര, സിബി ചേനപ്പാടി, റോണി കെ ബേബി, ബിനു മറ്റക്കര, adv സതീഷ് കുമാർ, adv വി ജെ ജോസ്,ടി ടി സാബു, കെ എസ് രാജു, ടിസി ഷാജി, സിബി ആറാട്ടുകയം, സിജു കൈതമറ്റം, ഷാജി തട്ടാമ്പറമ്പിൽ, റാസി ചെറിയവല്ലം, ഷിയാസ് മുഹമ്മദ്‌ adv റെമിൻ രാജൻ വസന്ത് തെങ്ങുംപള്ളി, ബി ജയചന്ദ്രൻ, റോയ് കപ്പലുമാക്കാൻ, മുഹമ്മദ്‌ ഇല്യാസ്, റെജി അമ്പാറ, സി എ തോമസ്,നൗഷാദ് ഇല്ലിക്കൻ,ബെന്നി ചേറ്റുകുഴി, ബോബി കെ മാത്യു, രഞ്ജിത് കുര്യൻ, ജിജോ കാരക്കാട്ട്, റോയ് തുരുത്തിൽ, ഹരി മണ്ണൂമടം, റോജി മുതി രെന്തിക്കൽ,
ചാർലി അലക്സ്‌, അനസ് നാസർ, ജോയ് പൂവത്തുങ്കൽ, അച്ചു ഷാജി, പി എച് നൗഷാദ് , സുഹറ അബ്ദുൽ ഖാദർ, സുജ ബാബു, വർകിച്ചൻ വയമ്പോത്തനാൽ എന്നിവർ സംസാരിച്ചു .

error: Content is protected !!