KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സാന്ത്വനം പകർന്ന് പ്രതിപക്ഷ നേതാവ്.

കണമല : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജു മാത്യുവിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ] ആദരാഞ്ജലികൾ അർപ്പിച്ചു . ബിജുവിന്റെ ഭാര്യ ഡെയ്‌സിയെ കണ്ട് അദ്ദേഹം സാന്ത്വനം പകർന്നു. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെടുന്നതിന്റെ വേദന താങ്ങാവുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം നീതി ലഭ്യമാക്കാൻ സർക്കാർ തലത്തിൽ ഇടപെടുമെന്ന് അറിയിച്ചു.

വനം വകുപ്പിന്റെ വീഴ്ചകളാണ് നിരവധി മനുഷ്യജീവനുകൾ കാട്ടുമൃഗങ്ങൾ മൂലം നഷ്ടപ്പെട്ടത്. വനം വകുപ്പിൽ ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ, റാന്നി ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ സിബി, മുണ്ടക്കയം ബ്ലോക്ക്‌ പ്രസിഡന്റ് ബിനു മറ്റക്കര, ആരോൺ ബിജിലി പനവേലിൽ തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു

error: Content is protected !!