KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കടബാധ്യത മൂലം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജീവനൊടുക്കി

കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിന്റെ മുൻ മെമ്പർ കാഞ്ഞിരപ്പള്ളി തുമ്പമട കാരമുള്ളിൽ റോയി ജോസഫ് (57) നെ മരിച്ച നിലയിൽ കണ്ടെത്തി. വലിയ കടബാധ്യതകളും തുടർന്നുള്ള ബാങ്ക് ജപ്തി നടപടികളും മൂലം ഏറെ ബുദ്ധിമുട്ടിൽ ആയിരുന്നു റോയി ജോസഫ്.

മൃതസംസ്കാര ശുശ്രൂഷ ബുധൻ (03/04/2024) ഉച്ചകഴിഞ്ഞ് 2:30ന് ഭവനത്തിൽ ആരംഭിച്ച് കപ്പാട് മാർ സ്ലീവാ പള്ളി സിമിത്തേരിയിൽ സംസ്കരിക്കും .കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2005 -2010 -കാലഘട്ടത്തിൽ മൂന്നാം വാർഡിന്റെ ജനപ്രതിനിധിയായിരുന്നു പരേതൻ.

error: Content is protected !!