KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം വിഎച്ച്എസ്എസ് കവാടം നിർമാണം പൂർത്തിയായി

പൊൻകുന്നം : ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കവാടത്തിന്റെ നിർമാണം പൂർത്തിയായി.
ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം നടത്തിയത്. പഴയ മതിൽ പൂർണമായും പൊളിച്ചുനീക്കി പുതിയത് നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ പറഞ്ഞു. നവകേരള സദസ്സിനു വേണ്ടിയാണ് ചുറ്റുമതിൽ പൊളിച്ചതെന്ന ആക്ഷേപം തെറ്റാണെന്നും പറഞ്ഞു. 25 ലക്ഷം രൂപ വിനിയോഗിച്ച് മൈതാനം നവീകരിക്കാൻ നടപടി ആരംഭിച്ചു.

error: Content is protected !!