KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഐ എൻ റ്റി യൂ സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഗമം നടത്തി

കാഞ്ഞിരപ്പള്ളി : ഐ എൻ റ്റി യൂ സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അഞ്ചലിപ്പയിൽ പത്തനംതിട്ട പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിനായി തൊഴിലാളി സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനമാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ ഉൽഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സിറാജ് ചെരിയപുറം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി റസിലി ആനിതോട്ടം, സന്തോഷ്‌ മണ്ണനാനി, രാജു വാളാചിറ, ബിജു തമ്പലക്കാട്, ബാബു മാളിയേക്കൽ, തൻസീബ് വില്ലണി, ഷാജി മൈക്കിൾ, സോബിൻ പുത്തൻ പുരയ്‌ക്കൽ, രാജു പൂവത്തും പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!