സഹോദരിമാർക്ക് എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ മിന്നും വിജയം

കാഞ്ഞിരപ്പള്ളി : മക്കളുടെ മിന്നും വിജയം കാണുവാൻ വീട്ടിൽ വീട്ടിൽ പിതാവില്ല എന്ന സങ്കടം മറന്ന് ഫാത്തിമയും ഫസ്നായും മാതാവിനൊപ്പം സന്തോഷം പങ്കുവച്ചു . പാറത്തോട് പാറയ്ക്കൽ പരേതനായ നാസറുദീന്റെയും ഷിനി നാസറിന്റെയും മക്കളാണ് വിജയശ്രീലാളിതരായി പാറയ്ക്കൽ വീട്ടിൽ ഇരട്ടി മധുരം വിളമ്പിയത് . അനിയത്തി ഫാത്തിമ നാസറുദീൻ എസ് എസ് എൽ സി. ക്കും ചേച്ചി ഫസ്നാ നാസറുദീൻ പ്ലസ് ടുവിനും ഫുൾ A+ നേടിയത് അഭിമാനമായി.

ഫാത്തിമ പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്ക്കുളിലും, ഫസ്നാ കഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക് ഹയർ സെക്കൻഡറി സ്കൂളിലും ആണ് പഠിച്ചത്. ഫസ്നക്ക് സിവിൽ സർവീസ് എടുക്കുവാനാണ് ആഗ്രഹം.

error: Content is protected !!