KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട ബൈക്ക് റോഡിന്റെ തിട്ടയിൽ ഇടിച്ച് മറിഞ്ഞു ; അപകടത്തിൽ ഒരാൾ മരിച്ചു.

എരുമേലി : മുക്കൂട്ടുതറ പാണപിലാവില്‍ ശനിയാഴ്ച രാവിലെ ഉണ്ടായ ബൈക്കപകടത്തില്‍ ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്തിരുന്ന മണിമല സ്വദേശി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. മണിമല സ്വദേശി തുണ്ടത്തില്‍ ചാക്കോ റ്റി എം ( ചാക്കോച്ചന്‍ – 61) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്ത അട്ടിചിറ ജോണി എന്നയാള്‍ക്ക് പരിക്കേറ്റു.

ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ പാണപിലാവ് അംഗന്‍വാടിക്ക് സമീപമായിരുന്നു അപകടം നടന്നത്. ഇടറോഡിൽ നിന്ന് കയറി വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനെ തുടർന്ന്, തൊട്ടടുത്തുള്ള തിട്ടയിൽ ഇടിച്ച് ബൈക്ക് മറിയുകയും പിന്നീട് റോഡിൽ തലയടിച്ച് വീണ് ചാക്കോ മരണപ്പെടുകയാണുണ്ടായത് . പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉടൻ തന്നെ നാട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല.

എരുമേലി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു, ഭാര്യ. അന്നമ്മ. മക്കൾ: അനീറ്റ ചാക്കോ,
അൻസു ചാക്കോ, അലൻ ചാക്കോ.

error: Content is protected !!