എം.സി.എഫ്. നിർമ്മാണം തുടങ്ങി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ 23 വാർഡുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യം തരം തിരിക്കുന്നതിന് സൗകര്യമൊരുക്കുന്ന എം. സി. എഫിന്റെ നിർമ്മാണം ടൗൺ ഹാൾ വളപ്പിൽ ആരംഭിച്ചു.
ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പ്ലാൻറ്റിന് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ തറക്കല്ലിട്ടു. പഞ്ചായത്ത് അംഗങ്ങളായ ശ്യാമള ഗംഗാധരൻ, വി പി രാജൻ, റോസമ്മ, അഡ്വ.പി എ ഷമീർ, റിജോ വാളാന്തറ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.