സ്കൂട്ടർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികനായ സ്കൂട്ടർ യാത്രികൻ മരിച്ചു.

എരുമേലി : ആക്റ്റീവ സ്കൂട്ടർ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച വയോധികൻ മരിച്ചു. തലയിൽ ഗുരുതര പരിക്കിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതിനിടെയാണ് മരണപ്പെട്ടത്. വെച്ചൂച്ചിറ ചെമ്പനോലിൽ ആരിശ്ശേരിൽ വീട്ടിൽ എ എം മാത്യു (കുഞ്ഞുമോൻ -67) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ ഭാഗത്ത് വളവിൽ വെച്ചായിരുന്നു അപകടം. സംസ്കാരം പിന്നീട്. ഭാര്യ ലിസമ്മ, മക്കൾ – ലിജി, ലീന, ലിജോ.

error: Content is protected !!