KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥികൾ തങ്ങളുടെ സമ്പാദ്യം വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി

കാഞ്ഞിരപ്പള്ളി : പനമറ്റം ഹിദായത്തുൽ ഇസ്‌ലാം മദ്രസ വിദ്യാർഥികളായ മുബാറക്ക്, സഹോദരൻ മുബഷീർ എന്നിവർ ഉംറയ്ക്ക് പോകാനായി രണ്ടുവർഷത്തിലേറെയായി കുടുക്കയിൽ സംഭരിച്ച 2704 രൂപ എം.എസ്.എസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ജുമാമസ്ജിദ് ഇമാം ഇലവനാൽ സക്കീർ ഹുസൈൻ മൗലവിയുടെ മക്കളാണിവർ.

error: Content is protected !!