KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആയുര്‍വേദ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്തും, നാഷണല്‍ ആയുഷ് മിഷനും, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി പാറത്തോടും സംയുക്തമായി 10/09/2024 തീയതിയില്‍ ആയുര്‍വേദ ആയുഷ് വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശ്രീമതി.സോഫി ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.കെ ശശികുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.രാജന്‍ റ്റി. സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.സിയാദ് കെ.എ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ പ്രസിന്‍റുമാരായ ശ്രീ.ഡയസ് കോക്കാട്ട്, ശ്രീമതി.വിജയമ്മ വിജയലാല്‍, ശ്രീ. ജോണിക്കുട്ടി മഠത്തിനകം, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് വെള്ളാവൂര്‍ ഡിസ്പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ ഡോ.ആശാമോള്‍ വര്‍ഗീസ് യോഗാപരിശീലന ക്ലാസ് നടത്തി. പാറത്തോട് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിസ്സി കെ.റ്റി കൃതജ്ഞത അര്‍പ്പിച്ചു.

error: Content is protected !!