ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം നടന്നു
മുണ്ടക്കയം: ഗ്രാമ പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണം എന്ന പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പിൽ തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ഉപകരണ വിതരണം നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് എന്ന നിലയിൽ, പി എ രാജേഷ്, റെയ്ച്ചല്‍ കെ. റ്റി, പ്രസന്ന ഷിബു , സിനി മോള്‍ തടത്തില്‍, ജാൻസി തൊട്ടിപ്പാട്ട്, ഐസിഡിഎസ് ഓഫീസർ നീതാ ജോർജ്, അംഗൻവാടി ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കാളികളായി
