KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർക്കാരിന്റെ നാലാം വാർഷിക ധൂർത്തിനെതിരെ യുഡിഎഫ് കരിദിനം ആചരിക്കും

പൊൻകുന്നം: പിണറായി സർക്കാരിന്റെ നാലാം വാർഷിക ധൂർത്തിനെതിരെ കരിദിനം ആചരിക്കാൻ യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കരിദിനത്തിന്റെ ഭാഗമായി,മെയ് 20 ചൊവ്വാഴ്ച അഞ്ചുമണിക്ക് കാഞ്ഞിരപ്പള്ളിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്താനും യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ പി.വി. തോമസ്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സതീഷ് ചന്ദ്രൻ നായരെയും ചങ്ങനാശ്ശേരി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പി.വി.തോമസ്കുട്ടിയേയും യോഗം ആദരിച്ചു. യോഗത്തിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി അംഗം ടോമി വേദഗിരി, ജിജി അഞ്ചാനി, സതീഷ് ചന്ദ്രൻ നായർ,വിഎസ് അജ്മൽ ഖാൻ, മുണ്ടക്കയം സോമൻ, അബ്ദുൽ കരീം മുസ്‌ലിയാർ, പി എം സലിം, സേവ്യർ മൂലകുന്ന്, അഡ്വക്കേറ്റ് പി.സി.മാത്യു,അഡ്വക്കേറ്റ് സേതുരാജ്, നാസർ കോട്ടവാതുക്കൽ, അജിത് മുതിരമല,സിഐ അബ്ദുൽ റസാക്ക്,ടി.എ. ശിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!