KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി: രൂപത ചെറുപുഷ്പ മിഷൻ ലീഗ് ഇലക്ഷൻ ക്യാമ്പ് മെയ് മാസം 17,18 തീയതികളിൽ കുട്ടിക്കാനം മരിയൻ കോളേജിൽ വച്ച് നടത്തപ്പെട്ടു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ , അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബോബി വേലിക്കകത്ത്, വൈസ് ഡയറക്ടർ സി. റിറ്റ മരിയ എഫ്‌സിസി, ബ്രദർ ഷിജിൻ കമ്പിയകത്ത് എന്നിവരുടെ നേതൃത്വത്തിൽ രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു.

എരുമേലി ഫൊറോനയിൽ നിന്നും അലക്‌സ്‌മോൻ ബിനോയ് മണ്ണാർകുളം പ്രസിഡന്റ്, കുമളി ഫൊറോനയിൽ നിന്നും റോസ് എൽസ നൈനാൻ പുത്തൻപുരക്കൽ വൈസ് പ്രസിഡന്റ്, പൊൻകുന്നം ഫൊറോനയിൽ നിന്നും ക്രിസ്സൺ സെബാസ്റ്റ്യൻ താന്നിക്കൽ സെക്രട്ടറി, ഉപ്പുതറ ഫൊറോനയിൽ നിന്നും അയോണാ മരിയ റെജി ചാറാടിയിൽ ജോയിന്റ് സെക്രട്ടറി എന്നിവരും മുണ്ടക്കയം ഫൊറോനയിൽ നിന്നും ആൽബെർട്ട് ടോം നടുത്തൊട്ടിയിൽ , അണക്കര ഫൊറോനയിൽ നിന്നും ജുവൽ മാത്യു തെക്കുംമുറിയിൽ എന്നിവർ സ്റ്റുഡന്റ് ഓർഗനൈസേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.

error: Content is protected !!