കൊക്കയാറിൽ പുലി വളർത്തുന്നയെ കടിച്ചുകീറി കൊന്നു ; പ്രദേശവാസികൾ ഭീതിയിൽ..
കൊക്കയാർ. കൊക്കയാർ കുറ്റിപ്ലാങ്ങാട് ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ, കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായയെ കടിച്ചുകീറി കൊന്ന നിലയിൽ കാണപ്പെട്ടു. ആക്രമണത്തിന് പിന്നിൽ പുലി എന്ന് ഉറപ്പിച്ച് വനം വകുപ്പ്. ഭീതിയോടെ പ്രദേശവാസികൾ. കുറ്റിപ്ലാങ്ങാട് സ്കൂളിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് വനം സമീപത്ത് ഉണ്ടെങ്കിലും വന്യജീവി ആക്രമണങ്ങൾ മുൻപ് ഉണ്ടായിട്ടില്ല.
രാത്രി 11 മണിയോടെ മുറ്റത്ത് നായയുടെ കരച്ചിൽ കേട്ടെങ്കിലും ഭീതി കാരണം പുറത്തിറങ്ങി നോക്കിയില്ലെന്ന് ബിജുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു. തുടർന്ന് രാവിലെ നായയെ കാണാതാവുകയും തിരച്ചിലിൽ 500 മീറ്റർ മാറി വനംഭാഗത്ത് നായയുടെ ജഡം കണ്ടെത്തുകയും ചെയ്തു. ഉടലും തലയും വേർപെട്ട നിലയിലും ശരീരഭാഗത്തിന്റെ പകുതി ഇല്ലാത്ത അവസ്ഥയിലും ആണ് കണ്ടെത്തിയത്.
വന്യമൃഗ ആക്രമണം ആണെന്നറിഞ്ഞതോടെ വനം വകുപ്പിൽ വിവരമറിയിച്ചു. എരുമേലി റെയിഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പുലിയുടെ തന്നെ കരുതുന്ന കാൽപ്പാടുകൾ പ്രദേശത്ത് നിന്നും കണ്ടെത്തി. ഇവ പരിശോധിച്ച പുലി തന്നെ ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഉടൻ പ്രദേശത്തെ ക്യാമറകൾ സ്ഥാപിക്കും.
