KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ. ഇ. കെ. നായനാർ അനുസ്മരണം സംഘടിപ്പിച്ചു

മുണ്ടക്കയം : നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടേയും നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഇ കെ നായനാരെന്ന് ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് പറഞ്ഞു.

സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി മുണ്ടക്കയം നായനാർ ഭവനിൽ സംഘടിപ്പിച്ച ഇ കെ നായനാർ അനുസ്മരണം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ്. പാവപ്പെട്ടവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയ നായനാരെ നാടിനൊരിക്കലും മറക്കാനാകില്ലെന്നും കെ ജെ തോമസ് പറഞ്ഞു . സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി, സി വി അനിൽ കുമാർ, റജീനാ റഫീഖ് എന്നിവർ സംസാരിച്ചു.

error: Content is protected !!