KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മൂന്നുദിവസം ഭക്ഷണമില്ലാതെ നായ്ക്കളെ പൂട്ടിയിട്ടു ; പോലീസെത്തി അഴിച്ചുവിട്ടു

കാഞ്ഞിരപ്പള്ളി : പാലമ്പ്ര ഭാഗത്ത് മൂന്നുദിവസമായി ഭക്ഷണം നൽകാതെ കെട്ടിയിട്ട നായ്ക്കളെ കാഞ്ഞിരപ്പള്ളി പോലീസെത്തി അഴിച്ചുവിട്ടു. 26-ാം മൈൽ സ്വകാര്യ ആശുപത്രി ജങ്ഷൻ പാലമ്പ്ര റോഡിലാണ് നായ്ക്കളെ വിജനമായ സ്ഥലത്ത് വ്യക്തിയുടെ എസ്റ്റേറ്റിലെ ഗേറ്റിൽ കെട്ടിയിട്ടത്.

നാട്ടുകാരിൽ പലരും അടുത്തുചെന്നെങ്കിലും അഴിക്കാൻ കഴിയാതെ ഭയന്ന് പിന്മാറിയതിനെത്തുടർന്നാണ് പഞ്ചായത്ത് അംഗം സിന്ധു മോഹനൻ പോലീസിൽ വിവരം അറിയിച്ചത്. നായ്ക്കളെ കെട്ടിയിട്ടത് ആരാണെന്ന് വ്യക്തമായില്ലെന്ന് പോലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി എസ്ഐ സുനേഖിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഭക്ഷണം നൽകി നായ്ക്കളെ അനുനയിപ്പിച്ചശേഷം കെട്ട് അറത്തുമാറ്റി തുറന്നുവിടുകയായിരുന്നു.

error: Content is protected !!