മണ്ണാറക്കയം – പട്ടിമറ്റം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു
കാഞ്ഞിരപ്പള്ളി : മണ്ണാറക്കയം – പട്ടിമറ്റം റോഡിൽ പുത്തനങ്ങാടി ഭാഗത്ത് ഇന്റർ ലോക്കിങ് ടൈൽ പാകുന്നതിനാൽ ഇന്നു മുതൽ രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. പട്ടിമറ്റത്തു നിന്നു മണ്ണാറക്കയം ഭാഗത്തേക്കുളള വാഹനങ്ങൾ പട്ടിമറ്റം – പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം വഴി ദേശീയപാതയിൽ പ്രവേശിച്ചും മണ്ണാറക്കയം ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ കാഞ്ഞിരപ്പള്ളി ടൗൺ വഴി തിരിഞ്ഞും പോകണമെന്നു പിഡ ബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
