KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് പുനർവിഭജനം: മാനദണ്ഡങ്ങൾ പാലിക്കാതെയാണ് എന്നാരോപിച്ച് കോൺഗ്രസ് കോടതിയിലേക്ക്

കാഞ്ഞിരപ്പള്ളി : മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വാർഡ് പുനർവിഭജനം നടത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം. വാർഡ് പുനർവിഭജനത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.

എല്ലാ വാർഡുകളും പുനർ നിർണയിക്കുമെന്ന മാനദണ്ഡം പാലിക്കപ്പെട്ടിട്ടില്ല. പത്ത് ശതമാനത്തിൽ വോട്ടുകൂടുകയോ, കുറയുകയോചെയ്താൽ മാറ്റുമെന്ന മാനദണ്ഡവും പാലിക്കപ്പെട്ടിട്ടില്ല. സ്വാഭാവിക അതിർ ത്തികളെ പരിഗണിക്കാതെയാണ് അതിർത്തി നിർണയിച്ചിരി ക്കുതെന്നാണ് ആരോപണം. വാർഡ് പുനർവിഭജനത്തിലെ അപാകങ്ങൾ ചൂണ്ടിക്കാട്ടി നേരത്തേ പരാതി നൽകിയിരുന്നതായി ഡിസിസി ജനറൽ സെ ക്രട്ടറി അഡ്വ. പി.എ. ഷെമീർ പറഞ്ഞു. വാർഡ് പുനർവിഭജന കമ്മീഷൻ തങ്ങളുടെ ഭാഗം കേട്ടെങ്കിലും മാറ്റം വരുത്തിയി ട്ടില്ല. അതിനാൽ കോടതിയെ സമീപിക്കുമെന്ന് പി.എ. ഷെമീർ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആകെ 22 വാർഡുകളാണുണ്ടായിരുന്നത്. പുനർവിഭജനത്തിലൂടെ എണ്ണം 24 ആയി. ആനക്കല്ല്, കാഞ്ഞിരപ്പള്ളി ടൗൺ, പഞ്ചായത്തോ ഫീസ് എന്നീ വാർഡുകളെ വിഭജിച്ചാണ് പുതിയ വാർഡായ കടമപ്പുഴ (22) രൂപവത്കരിച്ചി രിക്കുന്നത്.

വാർഡുകൾ, ജനസംഖ്യ (ബ്രാക്കറ്റിൽ)

 1.⁠ ⁠മാഞ്ഞുക്കുളം (1904),

  1. കപ്പാട് (1868),
  2. വണ്ടൻപുറം(1798),
  3. മഞ്ഞപ്പള്ളി (1847),
  4. ആനക്കല്ല് (1907),
  5. കാഞ്ഞിരപ്പ ള്ളി ടൗൺ (1687),
  6. തോട്ടുമുഖം (1744),
  7. കാഞ്ഞിരപ്പള്ളി പേട്ട (1832),
  8. വട്ടകപ്പാറ(1922),
  9. പൂതക്കുഴി (1790),
  10. കാഞ്ഞിരപ്പള്ളി സൗത്ത് (1847),
  11. പട്ടിമറ്റം (1922),
  12. പനച്ചേപ്പള്ളി (1880),
  13. കൂവപ്പള്ളി (1783),
  14. കൊരട്ടി (1699),
  15. മണങ്ങല്ലൂർ (1741),
  16. വിഴിക്കിത്തോട് (1699),
  17. ഞള്ളമറ്റം (1729),
  18. അഞ്ചിലിപ്പ (1723),
  19. മണ്ണാറക്കയം (1693),
  20. പഞ്ചായത്ത് ഓഫീസ് (1735),
  21. കടമപ്പുഴ (1759),
  22. മാനിടംകുഴി (1720),
  23. തമ്പലക്കാട് (1882).
error: Content is protected !!