ജനകീയപങ്കാളിത്തത്തിൽ നിർമ്മിച്ച റോഡ് കോൺക്രീറ്റ് ചെയ്തു
പൊൻകുന്നം: നിരവധി കുടുംബങ്ങൾക്ക് പ്രയോജനപ്രദമായി ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച മനോ കോട്ടേജ് – വരകിൽ കോളനി റോഡ് കോൺക്രീറ്റ് ചെയ്തു. എംഎൽഎ ഫണ്ടിൽ നിന്ന് നാലുലക്ഷം രൂപ വിനിയോഗിച്ചാണ് കോൺക്രീറ്റ് ചെയ്തത്.
ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ , വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ , അംഗങ്ങളായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ജോസഫ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ് എന്നിവർ പങ്കെടുത്തു.
