KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മോഡുലാർ ഓപ്പറേഷൻ തിയേറ്റർ സമുച്ചയം നാടിനായി സമർപ്പിച്ചു

മുണ്ടക്കയം : ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്ത് ആതുര ശുശ്രൂഷയുടെ ദീപസ്തംഭമായി കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രശോഭിക്കുന്ന മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ആരോഗ്യമേഖലയിൽ ഒരു പുതിയ ചുവടു കൂടി വെച്ചിരിക്കുകയാണ്. അത്യാധുനിക സർജിക്കൽ കെയർഫ്ലോറും ലോകോത്തര നിലവാരമുള്ള മോഡുലാർ തിയേറ്റർ കോംപ്ലക്സും സംസ്ഥാന ജലവിഭവ ജലസേചന വകുപ്പ് മന്ത്രി, റോഷി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവനത്തിന്റെയും കാരുണ്യത്തിന്റെയും മുഖമാണ് എം എം ടി ഹോസ്പിറ്റൽ എന്ന് അദ്ദേഹം അഭിപ്രായപെട്ടു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും എം എം ടി എച്ച് രക്ഷാധികാരിയുമായ മാർ ജോസ് പുളിക്കൽ അധ്യക്ഷനായ സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും എം എം ടി എച്ച് സൊസൈറ്റി പ്രസിഡണ്ടുമായ ട ഫാദർ ബോബി അലക്സ് സ്വാഗതം ആശംസിക്കുകയും മുൻ രൂപതാധ്യക്ഷൻ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്തു. ഇടുക്കി എംപി ഡീൻ കുര്യാക്കോസ് , പത്തനംതിട്ട എം പി ആന്റോ ആൻറണി, പീരുമേട് എംഎൽഎ വാഴൂർ സോമൻ, പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി ഒഴക്കോട്ടയിൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ടി ബിനു, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്റ് നിജിനി ഷംസുദ്ദീൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള ഈ ഉദ്യമത്തിൽ സഹകരിച്ച് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയവരെ യോഗത്തിൽ ആദരിച്ചു. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി അക്ഷീണം പ്രേമിച്ച എം ടി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ സോജി തോമസ് കന്നാലിൽ സമ്മേളനത്തിന് നന്ദി അർപ്പിച്ചു. ദേശീയ ഗാനത്തിന് ശേഷം ഹോസ്പിറ്റൽ സ്റ്റാഫ് അണിയിച്ചൊരുക്കിയ വർണ്ണാഭമായ വിവിധ കലാപരിപാടികൾ അരങ്ങേറി.

അത്യാധുനിക രീതിയിലുള്ള 6 ഓപ്പറേഷൻ തിയേറ്ററുകൾ ഉൾക്കൊള്ളുന്ന തീയേറ്റർ സമുച്ചയത്തിൽ സർജിക്കൽ ICU,പോസ്റ്റ്ഓപ്പറേറ്റീവ് ICU, ട്രാൻസ്പ്ലാന്റ് ICU, CSSD ഡിപ്പാർട്ട്മെന്റ് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നു.

കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഡിപ്പാർട്ട്മെന്റ്, മദർ ആൻഡ് ചൈൽഡ് കെയർ സെന്റർ , റേഡിയോളജി ഡിപ്പാർട്ട്മെന്റ്റ്, സെൻട്രൽ ഫാർമസി, 60- പേഷ്യന്റ് റൂമുകളും പുതിയ ബിൽഡിങ്ങിൽ സജ്ജീകരിച്ചിരിക്കുന്നു.ഹൈറേഞ്ച് മേഖലയിൽ കഴിഞ്ഞ 60-വർഷക്കാലമായി ആരോഗ്യ പരിപാലന രംഗത്ത് മികച്ച സേവനം അനുഷ്‌ഠിക്കുന്ന MMT ഹോസ്‌പിറ്റൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന കാഞ്ഞിരപ്പള്ളി, പീരുമേട്, ഉടുമ്പുംഞ്ചോല, ഇടുക്കി, റാന്നി താലൂക്കുകളിലെ സാധാരണക്കാരായ രോഗികൾക്ക് എന്നും ഒരു ആശ്രയമാണ്.

1963-ൽ മുണ്ടക്കയം പ്രദേശത്തെ പ്ലാന്റേഴ്‌സിന്റെ പ നേതൃത്വത്തിൽ രൂപീകൃതമായ MMT ട്രസ്റ്റിൽ 1965- മുതൽ മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സിൻ്റെ നേതൃത്വത്തിൽ ഹോസ്‌പിറ്റൽ ആരംഭിക്കുകയും 1999- മുതൽ കാഞ്ഞിരപ്പള്ളി രൂപത ഈ ഹോസ്‌പിറ്റലിൽ ഏറ്റെടുത്തു നടത്തുന്നു.നിർധനരായ രോഗികളുടെ നല്ല ആരോഗ്യത്തിനായി MMT ഹോസ്‌പിറ്റൽ എന്നും നിലകൊള്ളണമെന്നും ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ അറിയിച്ചു.

പരിപാടികൾക്ക് ഹോസ്‌പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ, അഡ്‌മിനിസ്‌ട്രേറ്റർ ഫാ. ദീപു പുത്തൻപുരയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. സിജു ഞള്ളിമാക്കൽ, ഫാ. ആൻറോ പേഴുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!